
മനാമ: ബഹ്റൈനിലെ സനദിലെ ആയിഷ അല്‍ മുസാല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.
സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.
ആയിഷ അല്‍ മുസാല്‍ പള്ളിയുടെ നിര്‍മ്മാണത്തിന് ഉദാരമായ സംഭാവന നല്കിയ അല്‍ മുസാല്‍ കുടുംബത്തിന് അല്‍ ഹജേരി നന്ദി രേഖപ്പെടുത്തി.


