
മനാമ: ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച കോര്‍ഡിനേറ്റ് പട്ടികയിലും ഭൂപടത്തിലും കുവൈത്തിന്റെ സമുദ്രമേഖലകളിലുള്ള കടന്നുകയറ്റത്തെ ബഹ്റൈന്‍ അപലപിച്ചു.
കുവൈത്തും ഇറാഖും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ഗതി പരിഗണിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളും തത്വങ്ങളുമനുസരിച്ച്, പ്രത്യേകിച്ച് 1982ലെ യു.എന്‍. സമുദ്ര നിയമ കണ്‍വെന്‍ഷന്റെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍, കരാറുകള്‍, ഉഭയകക്ഷി ധാരണാപത്രങ്ങള്‍ എന്നിവയ്ക്കനുസൃതമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഇറാഖിനോട് അഭ്യര്‍ത്ഥിച്ചു.


