
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്.എ) ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 81 തൊഴിലാളികളെ നാടുകടത്തി.
1,514 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 24 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്.എ. അറിയിച്ചു.


