
മനാമ: ബഹ്റൈനില്‍ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അവബോധ ശില്പശാല സംഘടിപ്പിച്ചു.
റീജ്യണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ കോമ്പാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ്, റിക്രൂട്ട്മെന്റ് ഓഫീസുകള്‍, ട്രാന്സാക്ഷന് ക്ലിയറന്‍സ് ഓഫീസുകള്‍, ലേബര്‍ സപ്ലൈ ഏജന്‍സികള്‍ എന്നിവര്‍ക്കു വേണ്ടിയാണ് ശില്പശാല നടത്തിയത്. 53 ഓഫീസുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലയില് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷനില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരായ ബാദി ജബീല്‍, ഫാത്തിമ അല്‍ ഖത്തം എന്നിവര്‍ സംസാരിച്ചു.


