ന്യൂഡൽഹി : ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി അഞ്ച് മാസം മാത്രം ബാക്കിയുള്ളതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷൻ തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.


