
മനാമ: റമദാന് മുന്നോടിയായി ബഹ്റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികളും 10,000 ടണ്‍ ഇറക്കുമതി മാംസവും.
പുണ്യമാസത്തില്‍ ജീവനുള്ള മൃഗങ്ങള്‍, ഇറച്ചി, കോഴികള്‍ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി- കൃഷി കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അസീം അബ്ദുല്‍ ലത്തീഫ് അബ്ദുല്ല അറിയിച്ചു.
ജി.സി.സി. രാജ്യങ്ങളിലെ വെറ്ററിനറി ക്വാറന്റൈന് സംവിധാനത്തിനുള്ള ചട്ടങ്ങള്‍ക്കനുസൃതമായി ഇറക്കുമതി ലൈസന്‍സുകള്‍ സുഗമമാക്കിയതും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.


