
മനാമ: പുണ്യ റമദാന് മാസത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനുമായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.
വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി മന്ത്രാലയം ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം മാര്‍ക്കറ്റുകളിലും കടകളിലും വിപുലമായ പരിശോധനകളും നടത്തുന്നു.
ലൈസന്‍സുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമോഷനുകളുടെയും കിഴിവുകളുടെയും സാധുത, ഓഫറുകള്‍ക്ക് മുമ്പും ശേഷവുമുള്ള വില കൃത്യത, ഷെല്‍ഫ് വിലകളും പോയിന്റ്-ഓഫ്-സെയില്‍ സിസ്റ്റങ്ങളും തമ്മിലുള്ള സ്ഥിരത എന്നിവ ഈ പരിശോധിക്കുന്നുണ്ട്. വഞ്ചനയോ കൃത്രിമത്വമോ ഉണ്ടോയെന്ന് അധികാരികള്‍ നിരീക്ഷിക്കും. അന്യായമായ വില വര്‍ധനവ് പരിഹരിക്കുകയും ചെയ്യും.
റമദാന് മാസത്തിന്റെ മദ്ധ്യത്തില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ വര്‍ധിക്കും. ഭക്ഷണശാലകള്‍, പഴം- പച്ചക്കറി കടകള്‍, മാംസം- മത്സ്യം കടകള്‍, തയ്യല്‍ക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, മധുരപലഹാരക്കടകള്‍ തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഗുരുതരമായ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ രജിസ്ട്രേഷന് റദ്ദാക്കുകയോ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയോ ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. വിപണിയിലെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ സജഷന്‍സ് ആന്റ് കംപ്ലയിന്റ്സ് സിസ്റ്റം (തവാസുല്‍), വാട്ട്സ്ആപ്പ് (17111225) വഴിയോ inspection@moic.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്.


