
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കൂടുതല്‍ കടുത്ത ശിക്ഷ നല്കാന് നിയമമുണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
ഇതിനായി രണ്ട് കരട് നിയമങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഇവ പരിഗണനയ്ക്കെടുക്കും.
ലൈസന്‍സോ ക്ലിനിക്കിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ചികിത്സ നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയും വിധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കരട് നിയമങ്ങളിലുള്ളത്. ചികിത്സ സംബന്ധിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതിനും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.


