
മനാമ: തമിഴ്നാട് സര്‍ക്കാരിന്റെ ‘നാന് മുതല്വന്’ പദ്ധതി പ്രകാരം ബഹ്റൈനിലേക്ക് തിരഞ്ഞെടുത്തയച്ച ഗ്രാമീണ പശ്ചാത്തലത്തില്‍നിന്ന് പഠനമികവ് തെളിയിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതി തമിഴ് സംഘം ഓഫീസ് ഹാളില്‍ സ്വീകരണം നല്കി.
തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളായി ബഹ്റൈന്‍ സന്ദര്ശിത്തുന്ന തമിഴ്നാട് സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സോമ രാജേശ്വരന്, കോര്‍പ്പറേഷന്റെ ഉപദേഷ്ടാവ് ഷാനവാസ് ഖാന് എന്നിവര്‍ക്കും സ്വീകരണം നല്കി. അല്‍ അഹ്ലിയ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഗൗരി ശങ്കറും സംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശം നല്കാന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിരുന്നു. ക്രോണോസില്നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശക്തിവേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകി.
സംഘം സെക്രട്ടറി നാഗൂര് അബ്ദുല്‍ ഖൈയും സ്വാഗതം പറഞ്ഞു. ഭാരതി തമിഴ് സംഘം പ്രസിഡന്റ് വല്ലം ബഷീര്‍ അദ്ധ്യക്ഷനായി. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിന്റെ ഈ വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി സാംസ്കാരിക മേളയുടെ ചീഫ് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച സാന്റി എക്സ്കവേഷന്സിന്റെ മാനേജിംഗ് ഡയറക്ടര്‍ രമേശ് രംഗനാഥനെ മെമന്റോയും പ്രശംസാപത്രവും നല്കി ആദരിച്ചു. കോര്‍ഡിനേറ്റര്‍ മുത്തുവേല്‍ ബഹുമതി സമ്മാനിച്ചു.
ഭാരതി തമിഴ് സംഘത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അനുസ്മരണ ഷീല്‍ഡുകള്‍ വിതരണം ചെയ്തു.
സൗദി മുത്തമിഴ് സംഘത്തിന്റെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
സാംസ്കാരിക സെക്രട്ടറി ഹന്‍സുല്‍ ഗനി നന്ദി പറഞ്ഞു. പരിപാടിയുടെ അവതാരക കമ്പയര്‍ രതി ആയിരുന്നു.


