
കുവൈത്ത്: ഒക്ടോബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന് (ഐ.ടി.ഐ.എഫ്. 2026) ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതായി ടൂറിസം മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ബോര്‍ഡ് ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു.
യു.എന്‍. ടൂറിസം റീജിയണല്‍ കമ്മീഷന് ഫോര്‍ ദി മിഡില്‍ ഈസ്റ്റിന്റെ 52ാമത് യോഗത്തിന്റെയും കുവൈത്തില്‍ നടക്കുന്ന ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ടൂറിസം പ്രോത്സാഹിപ്പിക്കല്‍’ എന്ന സമ്മേളനത്തിന്റെയും ഭാഗമായി 2026- 2029 കാലയളവിലേക്കുള്ള യു.എന്‍. ടൂറിസം സെക്രട്ടറി ജനറല്‍ ശൈഖ നാസര്‍ അല്‍ നൊവൈസുമായി മന്ത്രി ഒരു കൂടിക്കാഴ്ച നടത്തി.
സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ അവലോകനം ചെയ്തു.
ബഹ്റൈനില്‍ ആദ്യമായി ഐ.ടി.ഐ.എഫ്. നടക്കുന്നത് ടൂറിസം മേഖല വികസിപ്പിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അല്‍ സൈറാഫി പറഞ്ഞു.


