
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞ് കാരണം നിരവധി വിമാന സര്‍വീസുകള്‍ വൈകി. ചില സര്‍വീസുകള്‍ തിരിച്ചുവിട്ടു.
മൂടല്‍മഞ്ഞ് മൂലം കാഴ്ച ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ആഗോള ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ റിപ്പോര്‍ട്ട് ചെയ്തു. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദോഹയിലെ ഹമദ് വിമാനത്താവളത്തിലേക്കുമാണ് സര്‍വീസുകള്‍ തിരിച്ചുവിട്ടത്.
ലണ്ടന്‍, കുവൈത്ത്, റിയാദ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വൈകിയത്. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടു. ക്രമേണ വിമാന സര്‍വീസ് സാധാരണ നിലയിലായി.


