
മനാമ: ഇന്നലെ അന്തരിച്ച മുൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ആനന്ദ് ലോബോയ്ക്ക് ബഹ്റൈൻ എ.കെ.സി. സി. ആദരാഞ്ജലികളർപ്പിച്ചു.
ആനന്ദ് ലോബോയുടെ ഓർമ്മകൾ പ്രവാസ മനസ്സുകളിൽ എന്നും ജ്വലിച്ചുനിൽക്കുമെന്ന് ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
വൈവിധ്യങ്ങളിൽ വിസ്മയം വിടർത്തിയ വലിയ മനുഷ്യസ്നേഹിയായിരുന്നു ആനന്ദ് ലോബോയെന്ന് ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.
രതീഷ് ബാസ്റ്റ്യൻ, ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ലിവിൻ ജിബി, ജെസ്സി ജെൻസൺ, മോൻസി മാത്യു, ജെൻസൻ ദേവസ്സി എന്നിവർ സംസാരിച്ചു.
ജിബി അലക്സ് സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.


