
മനാമ: ബഹ്റൈന്‍ ഫെബ്രുവരി നാലിന് ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി സംരക്ഷണത്തില്‍ 2025ല്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. 2025ല്‍ മാത്രം 2.4 ദശലക്ഷം വൃക്ഷങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്. 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും വന്‍ പുരോഗതിയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.


