
കുവൈത്ത്: നൂതന രീതി, എഞ്ചിനീയറിംഗ് മികവുകള്‍ക്കുള്ള ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ് ബഹ്റൈന്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് ലഭിച്ചു. സല്മാന് സിറ്റി പദ്ധതിയുടെ മികച്ച നിര്‍മ്മാണം കണക്കിലെടുത്താണിത്.
കുവൈത്തില്‍ നടന്ന ചടങ്ങില്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഫാത്തിമ ഇബ്രാഹിം അല്‍ മന്നായി അവാര്‍ഡ് ഏറ്റുവാങ്ങി.
ഗുണനിലവാരം, സുസ്ഥിരത, എഞ്ചിനീയറിംഗ് കാര്യക്ഷമത എന്നിവ സന്തുലിതമാക്കുന്ന ബഹ്റൈന്റെ സംയോജിത നഗരവികസന സമീപനത്തിന്റെ വിജയമാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.


