
ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ (ഡബ്ല്യു.ജി.എസ്) ബഹ്റൈനും യു.എ.ഇയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവെച്ചു. സര്‍ക്കാര്‍ വൈദഗ്ധ്യത്തിലും വികസനത്തിലും സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും അതിന്റെ ഘടനാപരമായ ശേഷി വര്‍ധിപ്പിക്കുന്നതിലും ഭരണത്തിലും പ്രകടന വിലയിരുത്തലിലും മികച്ച രീതികള്‍ പങ്കിടുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് കൈമാറ്റം സുഗമമാക്കുക, സംയുക്ത ശില്പശാലകള് നടത്തുക, പൊതു സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും ധാരണാപത്രത്തിന്റെ ലക്ഷ്യമാണ്.


