
മനാമ: ബഹ്റൈനില്‍ നായയോടൊപ്പമുള്ള നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ മൃഗസ്നേഹിയായ യുവതിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
നടത്തത്തിനിടയില്‍ മയക്കുമരുന്ന് പൊതികള്‍ നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് 39കാരിയായ ഇവര്‍ സ്വീകരിച്ചിരുന്നത്. പോലീസ് വഴി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഒരു മയക്കുമരുന്ന് കച്ചവടക്കാരന്റെ വിതരണക്കാരിയായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് യുവതി കോടതിയില്‍ മൊഴി നല്കി. ഒരു റസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന തനിക്ക് ആ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഈ തൊഴിലിലേക്ക് തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു.


