
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) 2026 ജനുവരി 25നും 31നുമിടയില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 146 വിദേശ തൊഴിലാളികളെ നാടുകടത്തി.
1,549 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. ഇതിന്റെ ഫലമായി 17 നിയമലംഘകരെയും ക്രമരഹിതരായ തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. അറിയിച്ചു.


