
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രവര്‍ത്തിപ്പിക്കുന്ന സ്മാര്‍ട്ട് ട്രാഫിക് ക്യാമറ സംവിധാനം ഔദ്യോഗികമായി സജീവമാക്കിയതായും വിവിധ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാഹന രജിസ്ട്രേഷന് തീയതികള്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലുകള്‍, രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ട്രാഫിക് അറിയിപ്പുകള് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാഹനമോടിക്കുന്ന എല്ലാവരും അവരറിയാതെ നിയമലംഘന അറിയിപ്പുകള് കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ ‘MyGov’ ആപ്ലിക്കേഷന്‍ വഴി അവരുടെ വ്യക്തിഗത വിവരങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിര്‍ദേശിച്ചു.
ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും തെറ്റായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരവാദിത്തവും ഗതാഗത അവബോധവും പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.


