
മനാമ: 2026ലെ ബഹ്റൈന്‍ ശരത്കാല മേള എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സമാപിച്ചു.
വന്‍ പൊതുജന പങ്കാളിത്തവും അന്താരാഷ്ട്ര പങ്കാളിത്തവും മേളയിലുണ്ടായി. പത്തു ദിവസത്തെ മേളയില്‍ രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ പങ്കെടുത്തു.
2025നെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പന 112.6% വര്‍ധിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയിലെ റിസോഴ്സസ് ആന്റ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ദാന ഉസാമ അല്‍ സാദ് പറഞ്ഞു. പ്രദര്‍ശകരുടെ എണ്ണം 15.7% വര്‍ധിച്ചു, പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 8.3% വര്‍ധിച്ചു. പ്രദര്‍ശന സ്ഥലം 40% വര്‍ധിച്ചു.


