
മനാമ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ ഹീനമായ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
പാകിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും സാമൂഹിക സമാധാനം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള എല്ലാതരം അക്രമങ്ങള്‍ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ബഹ്റൈന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.


