
മനാമ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ബഹ്റൈനിലെ സെക്കന്‍ഡറി സ്കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആധുനിക ഡിജിറ്റല്‍ രീതികള്‍ സംയോജിപ്പിക്കാനുള്ള ഒരു ചുവടുവെപ്പാണിത്. പാഠ്യപദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ സെക്കന്‍ഡറി സ്കൂളുകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.
ആഗോള വിദ്യാഭ്യാസ പ്രവണതയ്ക്കും കുട്ടികളുടെ താല്പര്യത്തിനും അനുസൃതമായി ഗെയിം ആശയങ്ങള്‍, വ്യവസായ അവബോധം, ഡിജിറ്റല്‍ വിനോദത്തില്‍ ഉത്തരവാദിത്വത്തോടെ ഇടപെടല്‍ എന്നിവ ഉള്‍പ്പെടെ ഗെയിമിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


