
മനാമ: ബഹ്റൈനില്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ സാമൂഹ്യ സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്) മൂന്ന് പുതിയ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന കൂടിയാലോചനാ യോഗങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണിത്. ബിസിനസ്, മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, ആരോഗ്യത്തിനുള്ള അവകാശം എന്നിവയില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
നിഷ്പക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രായോഗിക സഹകരണം മെച്ചപ്പെടുത്തുക, പൊതുസമൂഹം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുക, ഒരു ഏകീകൃത ദേശീയ മനുഷ്യാവകാശ ചട്ടക്കൂടിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് എന്‍.ഐ.എച്ച്.ആര്. ചെയര്മാന് അലി അഹമ്മദ് അല്‍ ദെറാസി പറഞ്ഞു.


