മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പതിമൂന്നാം വാർഷിക പ്രൊമോഷന്റെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കമായി. ഒക്ടോബർ ആറു വരെ നിരവധി ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒന്നര ലക്ഷം ദീനാറിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്ന ഷോപ് ആൻഡ് വിൻ ഇ റാഫിൾ ആണ് ആഘോഷത്തിന്റെ മുഖ്യആകർഷണം. ബഹ്റൈനിലെ എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏതെങ്കിലും ഒന്നിൽനിന്ന് ഓരോ അഞ്ച് ദീനാറിന് സാധനങ്ങൾ വാങ്ങുമ്പോഴും നറുക്കെടുപ്പിൽ പങ്കാളിയാകാം.
രണ്ടാഴ്ച കൂടുമ്പോൾ നടക്കുന്ന നറുക്കെടുപ്പിൽ 50, 25,10 ദീനാറുകളുടെ ലുലു ഷോപ്പിങ് കാർഡ് ലഭിക്കും. ഇലക്ട്രോണിക്സ്, വൈറ്റ് ഹോം ഗുഡ്സ്, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയിലെല്ലാം ഓഫറുകൾ ലഭ്യമാണ്. ഒന്ന്, രണ്ട്, മൂന്ന് ദിവസത്തെ ഓഫറുകൾ മുതൽ മണിക്കൂർ സർപ്രൈസ് ഓഫറുകളും പൊതു പ്രമോഷനുകളും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, നിർദ്ദിഷ്ട ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ദിനാറിനും ഉപഭോക്താക്കൾക്ക് രണ്ട് ഇ-റാഫിൾ എൻട്രികൾ ലഭിക്കും.
ഒക്ടോബർ 21നു ശേഷം ഡിസംബർ 15വരെ ഉത്സവ കാലങ്ങളിലും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ഷോപ് ആൻഡ് വിൻ പ്രമോഷൻ തുടരും.