മനാമ: ബഹ്റൈനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6000 പേർ മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ബഹ്റൈനിൽ തുടങ്ങി ആറ് ആഴ്ചകൾക്കുശേഷം ലക്ഷ്യത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പകർച്ചവ്യാധിയെ നേരിടാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയത്തെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സെയ്ദ് അൽ സലേഹ് പ്രശംസിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്ത വിവിധ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള എല്ലാ സന്നദ്ധ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.