മനാമ: ഇന്തൃന്‍ സ്കൂള്‍ തുച്ഛമായ തുക ഫീസ് കുടിശ്ശികയുള്ള കുട്ടികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും ഒഴിവാക്കിയ സാഹചരൃത്തില്‍ പാവപ്പെട്ട രക്ഷിതാക്കൾക്ക് ഒരു കൈതാങ്ങ് എന്ന രീതിയില്‍ ഒരു മാസത്തെ ടൃൂഷന് ഫീസ് കൊടുക്കൊമെന്ന രീതിയില്‍ യു.പി.പി ആരംഭിച്ച ഹെല്‍പ്പ് ഡസ്ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി. രണ്ടായിരത്തി പത്തൊന്പതില് സ്വന്തം കുട്ടിയുടെ ഫീസടക്കാന്‍ കഴിയാതെ പരീക്ഷയ്ക്കിരുത്തില്ല എന്ന് സ്കൂളില്‍ നിന്നും അറിയിപ്പ് കിട്ടിയപ്പോള്‍ ജീവനൊടുക്കിയ ഒരു പാവം രക്ഷിതാവിന്റെ ദുര്‍ഗതി ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന മുഴുവന്‍ സഹായവും പാവപ്പെട്ട രകഷിതാക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ യു.പി.പി എന്നും പ്രതിഞ്ജാബദ്ധമാണെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു.
രക്ഷിതാക്കളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റി കോവിഡ് കാലഘട്ടത്തിന്റെ വിഷമതകള്‍ അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയെന്നോണം കുടിശ്ശിക വന്ന ഫീസിന്റെ കാരൃത്തില്‍ അവിചാരിതമായെടുത്ത ഒട്ടും നീതിപൂര്‍വ്വമല്ലാത്ത നടപടിയുടെ സാഹചരൃത്തിലാണ് യു.പി.പി ഭാരവാഹികള്‍ തങ്ങളാല്‍ കഴിയുന്ന ഒരു സഹായം എന്ന രീതിയില്‍ ഇങ്ങിനെ ഒരു സദുദ്ദൃമത്തിന് തുടക്കം കുറിച്ചത്.കോവിഡ് വിഷമത്തില്‍ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളോട് സ്കൂള്‍ കമ്മറ്റി ചെയ്ത ഈ അനീതീക്കെതിരെ ബന്ധപ്പെട്ട ആളുകള്‍ക്ക് യു.പി.പി. പരാതി നല്‍കിയതായും യു.പി.പി. ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷം തോറും മെഗാ ഫെയര്‍ നടത്തി ലക്ഷകണക്കിന് ദിനാര്‍ സമാഹരിച്ചിട്ടും പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കുന്നതിന് പകരം അവരുടെ കുട്ടികളെ ക്ളാസ്സില്‍ നിന്നും പുറത്താക്കിയ കഴിവ് കേടിനെതിരെ യു.പി.പി നടത്തിയ മുന്നേറ്റത്തിലൂടെ വിദൃാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായതിന്റെ ജാളൃത മറക്കാന്‍ ഭീഷണിയുടേയും അപകീര്ത്തിപ്പെടുത്തലിന്റേയും വഴി സ്വീകരിക്കുന്നത് മാനൃതയുള്ള ഒരു കമ്മറ്റിക്ക് ചേര്‍ന്നതല്ല .യു.പി.പി.ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.