അബുദാബി: യുഎഇയിൽ ഐപിഎൽ 13ാം സീസണിന് മികച്ച തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്ക് വിജയം. മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.