ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റവന്യൂ വകുപ്പിൻറെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്
Trending
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
- ഇന്ത്യൻ സ്കൂൾ ഗണിത ദിനം ആഘോഷിച്ചു
- ത്യാഗസ്മരണകളുടെ നിറവിൽ വിശ്വാസികൾ ഈദ് ആഘോഷിച്ചു
- ‘ഇതൊരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂ; തളര്ത്തിക്കളയാമെന്ന് ആരും കരുതേണ്ട; നമുക്ക് ഒന്നിച്ച് ഇറങ്ങാം’: പിണറായി വിജയൻ
- പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ
- ‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം
- ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി
- ‘ഞങ്ങള് കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല

