കൊച്ചി: സംവിധായകന് വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജി.
കോമ്പറ്റിഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ 2017ല്‍ വിനയന് നല്കിയ ഹര്ജിയിന്മേല് താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ഈ ഉത്തരവ് ശരിവച്ചിരുന്നു.
ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുന്നുവെന്ന് വിനയന് പ്രതികരിച്ചു. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നു വിനയന് പറഞ്ഞു. ബി ഉണ്ണികൃഷ്ണന് തനിക്കെതിരെ നടപടി എടുക്കാന്‍ അമ്മ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. താന്‍ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയന് പറഞ്ഞു.