തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനു പുറമെ മറ്റൊരു മന്ത്രിയ്ക്കും സ്വപ്നസുരേഷുമായി അടുത്തബന്ധം. സ്വപ്നയുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി പരിശോധിച്ചതോടെയാണ് കേന്ദ്രഅന്വേഷണ സംഘം ഇതു സ്ഥിരീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് രണ്ടാമത്തെ മന്ത്രിയെ സംബന്ധിച്ച ശക്തമായ ചില സൂചനകള്‍ പുറത്തുവിട്ടു.
തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കോവിഡില്‍ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയാണ്.എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവര്ക്കും അറിയാമെന്നും സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിനിടെ കെ. സുരേന്ദ്രന് പറഞ്ഞു.
ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ രണ്ടാമത്തെ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്വനയുടെ എല്ലാ ഫോണും വിശദമായി പരിശോധിച്ചതോടെയാണ് മറ്റൊരു മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെ ഇപ്പോൾ ഈ മന്ത്രിയും സംശയ നിഴലിൽ ആയിരിക്കുകയാണ്.