ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ അഞ്ചുപേര്‍ ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സെപ്ടംബര്‍ 7ന് ഇമാലിയ സുല്‍ത്താന്‍പൂര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ഇത് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ വൈറലായതിന് ശേഷം ലോക്കല്‍ പോലീസ് നടപടിയെടുത്തു. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ശേഷിക്കുന്ന പ്രതികള്‍ ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നും വീഡിയോ ഓണ്‍ലൈനില്‍ കൂടുതല്‍ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തിയതായും സീതാപൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും


