
മനാമ: ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.

നിരവധി സാമൂഹ്യ പ്രവർത്തകർ പങ്കെടുത്ത പരിപാടി ഇമാ ഹെൽത്ത് സെന്റർ മാനേജിംഗ് ഡയറക്ടർ രഘു രാഘവൻ ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ സെക്രട്ടറിയും,എ.കെ. സി.സി.ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു.


വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ട്രഷറർ ജിബി അലക്സ്, ഭാരവാഹികളായ രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജോൺ ആലപ്പാട്ട്,അലക്സ് സ്കറിയ എന്നിവർ സംസാരിച്ചു.


ബെന്നി ജോസഫ്, ബിജു ആൻഡോ, പോൾഉറുവത്ത്, പ്രിൻസ് ജോസ്, ബിജു തോട്ടുങ്ങൽ, ലിജി ജോൺസൺ, ഷീന ജോയ്സൺ, ജെസ്സി ജെൻസൺ, സുനു ജോസഫ്,


ഗുഡ് വിൻ, ജോയ്സൻ, ജോൺസൺ മാഷ്, ഐസക്, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, എന്നിവർ നേതൃത്വം നൽകി.


ജെന്നിഫർ ജീവൻ, സ്നേഹ ജൻസൻ, നവീന ചാൾസ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ ജൻസൻ ദേവസ്സി നന്ദിയും പറഞ്ഞു.

