കൊച്ചി : വിവാഹവാർഷികത്തിന് ഭാര്യ സുനിതയ്ക്ക് ആശംസകളുമായി നടൻ സലിംകുമാർ. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഭാര്യയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തിയാവുകയാണ് എന്നാണ് താരം കുറിച്ചത്.
ഒരുപാട് തവണ മരിച്ചു പോകേണ്ടിയിരുന്ന എന്നെ പിടിച്ചുനിർത്തിയത് അവരുടെ ദൃഡനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും താരം കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.
സലിംകുമാറിന്റെ കുറിപ്പ് വായിക്കാം
” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ”എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും
ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ, എങ്ങനെ നന്ദി പറയണം എന്നറിയില്ല..ആഘോഷങ്ങൾ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ.