തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും.
രാജ്യത്താകെ 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കേരളത്തില്‍ 12 ജില്ലകളിലായി 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്.
കര്‍ശന പരിശോധകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പരിശോധന. പരീക്ഷാ ഹാളുകളും പരിസരവും നേരത്തേ അണുവിമുക്തമാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും നിയന്ത്രണങ്ങളും മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ മാസ്ക്,ഗ്ളൗസ്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇവപരീക്ഷാ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.