കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.
പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷന് സെന്ററിലെ യാത്രയയപ്പിനിടെയുണ്ടായ പ്രശ്ങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.
എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കൂകിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമായത്. ഇതിനു പകരംവീട്ടാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചുവരുത്തിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അടിക്കാനെത്തിയത്.
ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. പുറമെ കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെയാണ് വീട്ടുകാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
താമരശ്ശേരി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
Trending
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
- മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ സമാപിച്ചു

