മനാമ: ബോധിധർമ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള ‘ഈസ് ഓഫ് കുങ്ഫു’ ഇന്റർനാഷണൽ ഗ്രേഡിങ് ടെസ്റ്റ് നടത്തി. സൽമാനിയ ഫിറ്റ്നസ് സെന്ററിൽ നടന്ന ടെസ്റ്റിൽ ബഹ്റൈനിയായ ലിയാഖത്, ഈസ എന്നിവർ മുഖ്യ അതിഥിയായിരുന്നു. റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമ്മദ്, ഷൈജു കംപുറത്ത്, നോയൽ സെബാസ്റ്റ്യൻ, റഫീഖ്, പ്രസംജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ബോധിധർമ മാർഷൽ ആർട്സ് അംഗം മാസ്റ്റർ ഷെമീർ, അബു, നാസർ, അസീസ് എന്നിവർ പരിപാടിക്ക് മേൽനോട്ടം വഹിച്ചു.
ബഹ്റൈൻ ചീഫ് മാസ്റ്റർ ഷെമീർ ഖാൻ ബെൽറ്റും സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്നസ് സെന്റർ മനേജർ ഇക്ബാൽ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇന്റർനാഷണൽ കുങ്ഫു റഫറിയും ചീഫ് എക്സാമിനറുമായ ഷമീർ ഖാൻ ആണ് ടെസ്റ്റ് നയിച്ചത്. മാർഷൽ ആർട്സ് രോഗപ്രതിരോധ ശേഷിക്ക് വളരെ നല്ലതാണെന്ന് ഷമീർ ഖാൻ അഭിപ്രായപ്പെട്ടു.