തിരുവനന്തപുരം ആറ്റിങ്ങളില്‍ 500 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ അന്വേഷണം ബാംഗ്ലൂരുവിലേക്ക്. കര്‍ണാടകയില്‍നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതെന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ അന്വേഷണത്തില്‍ എക്സൈസ് കര്‍ണാടക പോലീസിന്റെ സഹായവും തേടും.
ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശില്‍നിന്നാണ് കര്‍ണാടക വഴി കഞ്ചാവ് കേരളത്തിലെത്തുന്നത്.
ലോറിയിലെ ജീവനക്കാരായ പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികള്‍ വെറും കാരിയര്‍മാര്‍ മാത്രമാണെന്നാണ് എക്സൈസ് നല്കുന്ന വിവരം. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം കണ്ടെത്തണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറും മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ബെംഗളൂരുവിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും.
റിപ്പോർട്ടർ: കൃഷ്ണ പ്രസാദ്