
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൻ്റെ (ബി.ഡി.എഫ്) റിസർവ് ഫോഴ്സിനായുള്ള വനിതാ സിവിലിയൻ വളണ്ടിയർമാരുടെ ആറാമത്തെ ബാച്ച് കോഴ്സ് ഉദ്ഘാടനം ചെയ്തു.
ബി.ഡി.എഫ്. യൂണിറ്റുകളിലൊന്നായ റോയൽ റിസർവ് ഫോഴ്സ് യൂണിറ്റ് കമാൻഡർ മേജർ ജനറൽ മുനീർ അഹമ്മദ് അൽ സുബൈയ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഈ കോഴ്സിൽ പങ്കെടുക്കുന്ന റിസർവ് ഫോഴ്സിലെ വനിതാ സിവിലിയൻ വോളണ്ടിയർമാരിൽ ബി.ഡി.എഫിലെയും നാഷണൽ ഗാർഡിലെയും സൈനികരും സിവിലിയൻമാരുമായ സജീവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ്. അംഗങ്ങൾക്കൊപ്പം ദേശീയ കടമ നിറവേറ്റാൻ പ്രാപ്തരാക്കുന്ന സൈനിക പരിശീലനത്തിലൂടെ വനിതകളെ സജ്ജരാക്കുക എന്നതാണ് കോഴ്സിൻ്റെ ലക്ഷ്യം.
