മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഒക്ടോബര്‍ 13 മുതല്‍ 19 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്ന് നിയമലംഘകരായ 152 പേരെ നാടുകടത്തി.
ഈ കാലയളവില്‍ 1,780 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമം പാലിക്കാതെ ജോലി ചെയ്ത 33 തൊഴിലാളികളെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 32 പ്രചാരണ പരിപാടികളും നടത്തി.
തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ പാലിക്കാത്ത തൊഴിലാളികളെ കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്‍.എം.ആര്.എ. പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Trending
- തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
- ബഹ്റൈനില്‍ പുതിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളി വരുന്നു
- ബഹ്റൈനില്‍ മഴയെ നേരിടാനുള്ള നടപടികള്‍ സജീവം
- വേദിക് പെന്റാത്ത്ലോണ്‍ 2024: ബഹ്റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ഒളിമ്പ്യാഡ്
- ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു
- തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം: നിരവധിപേർ കൊല്ലപ്പട്ടു
- സെക്രട്ടറിയേറ്റിന് മുന്നിലെ സമരം: രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ പോലീസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് പാടില്ലെന്ന് കോടതിയിൽ
- പാലക്കാട്ടെ സ്ഥാനാർത്ഥിയെ അൻവർ പിൻവലിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ