കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.
ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ.ഡി.എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതയ്ക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റി“ഗുരുസ്മൃതി പുരസ്കാരം“ ശ്രീ. കെ .ജി .ബാബുരാജന് സമ്മാനിച്ചു
- എ.ഡി.എമ്മിന്റെ ആത്മഹത്യ:ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായപരാതിയിൽമനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- സൂപ്പർ മൂൺ എത്തുന്നു; ബഹ്റൈൻ ആകാശം ചുവക്കും
- ഐ.പി.യു. ജനറൽ അസംബ്ലി യോഗത്തിൽ എം.പി. അബ്ദുൽനബി സൽമാൻ അദ്ധ്യക്ഷനായി
- സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ
- ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്ത് ജ്യോതി മേനോൻ
- ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
- വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024”