അടിമാലി: ഇടുക്കി ജില്ലയിലെ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച സി.പി.ഐ. ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി.
കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചതിനാണ് നടപടി.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ബൈസൺവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫീസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒക്ടോബർ 2ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കലക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. പിന്നീട് ലാൻഡ് റവന്യൂ കമ്മിഷണർ 5ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർ, തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, താലൂക്ക് സർവേയർ എന്നിവർക്കെതിരെ നടപടിയെടുത്തത്.
Trending
- മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി ജയരാജൻ
- അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ എസ്ഐയുടെ മാനസിക പീഡനം കാരണം; കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കുടുംബം
- ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്ത മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
- സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം; ‘ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കമായിരുന്നു’; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍
- മഹാനവമി: നാളെ കേരളത്തിൽ പൊതു അവധി
- നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
- കൈക്കൂലി കേസ്; അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ് വിനീതിന് സസ്പെൻഷൻ