കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണം മോഷണംപോയി. എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം എം.ടിയും ഭാര്യയും അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വെള്ളിയാഴ്ച നടക്കാവ് പോലീസിൽ പരാതി നൽകി.
അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. അലമാരയുടെ അടുത്തുതന്നെ ഉണ്ടായിരുന്ന താക്കോലുപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Trending
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ