ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നതായി ആരോഗ്യ വകുപ്പ്. ഇന്നലെ മാത്രം 78,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 37,69,523 ആയി.
നിലവില്‍ ആശുപത്രികളില്‍ ചികിത്സിലുള്ളവര് 8,01,282 പേരാണ്. 29,01,908 പേരാണ് രോഗമുക്തിനേടിയത്. 76.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് വരെ 66,333 പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.1.76 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്.
രാജ്യത്താകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4.3 കോടി കടന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം നടത്തിയത് 1,22,66,514 പരിശോധനകളാണ്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE