മനാമ: സംസ്കൃതി ബഹ്റൈൻ, കേരളഘടകത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം ആൾക്കാർക്ക് തിരുവോണദിവസമായ ആഗസ്റ്റ് 31-ന് ഓണസദ്യ എത്തിച്ചു നൽകുന്നു.
ഒരുപാട് വിഷമതകളിലൂടെ കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് ഓണത്തിന് ആരും ഭക്ഷണത്തിന് ബുദ്ധിമുട്ടരുത് എന്ന ചിന്തയോടെയാണ് ഓണസദ്യ എത്തിച്ചു നൽകുന്നത്. സമൂഹത്തിൽ എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്കൃതി ബഹ്റൈൻ മാനവസേവയാണ് പ്രാധാന്യമുള്ള സേവ എന്ന് വിശ്വസിച്ചു പ്രവർത്തിക്കുന്നു.
ഓണസദ്യ വിതരണം, സംസ്കൃതി കേരളഘടകം പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ റിതിൻരാജ്, അനിൽ മടപ്പള്ളി എന്നിവർ നേതൃത്വം നൽകും.
കൂടാതെ ഓൺലൈൻ ഓണപ്പരിപാടികളും വരും ദിവസങ്ങളിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 33133922, 36441548, 39104176, 33064441.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE