ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നു പേർക്കായുള്ള തിരച്ചിലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിയാൽ മാത്രമേ ഇനി തെരച്ചിൽ പുനഃരാരംഭിക്കൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം, ഇതിനായി ഒരു കോടിയോളം രൂപ ചിലവ് വരും. ജില്ലാ ഭരണകൂടത്തിന് ഇത്രയും രൂപ ചെലവഴിക്കുന്നതിൽ പരിമിതിയുണ്ടെന്നും കർണാടക സർക്കാർ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നുമാണ് ജില്ലാ കലക്ടർ കുടുംബത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിനായി നാളെ ബംഗ്ലൂരുവിൽ ഉന്നതല യോഗം ചേരും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.