തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
അൽപ്പസമയത്തിനകം വയനാട്ടിൽ എത്തും. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.