മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7. 20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കർക്കിടകവാവ് ദിവസമായ ഓഗസ്റ്റ് 3 ശനിയാഴ്ച, (1199 കർക്കടകം 19) രാവിലെ 5. 00 മണി മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895) ശിവജി ശിവദാസൻ (6699 4550) ബിനുമോൻ(3641 5481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.