മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് മാപ്പുനൽകിക്കൊണ്ടുള്ള രാജാവിന്റെ ഉത്തരവിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് സ്വാഗതം ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക സമീപനവും ദേശീയവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുമാണ് മാപ്പിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ശൂറ ചെയർമാൻ പറഞ്ഞു.
ഇതുവഴി അവർക്ക് സാമൂഹ്യജീവിതത്തിലേക്ക് പുനഃപ്രവേശിക്കാനും രാജാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമഗ്രമായ വികസന പ്രക്രിയയിൽ ഏർപ്പെടാനും അവസരം നൽകിയിരിക്കയാണ്.
രാജാവിന്റെ മാനുഷിക സമീപനത്തെയും ദർശനത്തെയും പിന്തുണച്ചുകൊണ്ട് ഇതര ശിക്ഷാ പദ്ധതിയിലൂടെ കുറ്റവാളികളുടെ പുനരധിവാസം ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.