മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ജൂൺ 17 തിങ്കളാഴ്ച, ബഹറിൻ കേരളീയ സമാജത്തിൽ വച്ച് തിരുവപ്പന മഹോത്സവം നടത്തുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെടും.
അന്നേദിവസം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് രവി പിള്ള ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവ് രവീന്ദ്രൻ കൊയിലത്തിന് ബഹറിൻ ശ്രീ മുത്തപ്പൻ മടപ്പുര ബഹറിൻറെ സ്നേഹാദരം നൽകുന്നു. മഹോത്സവത്തിന്റെ മുഖ്യ കോല ധാരിയായിരുന്നു അദ്ദേഹം.
ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാർ,(മടപ്പുര കലാശ്രേഷ്ഠ പുരസ്കാരം24) ശ്രീ ഫൈസൽ പട്ടാണ്ടിയിൽ എന്നിവരെ ( മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരം 24)അവാർഡ് നൽകി ആദരിക്കും. ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെയും ഈ അവസരത്തിൽ ആദരിക്കുന്നതായിരിക്കും.
ജാതിമതഭേദമന്യേ ഏവരും പങ്കെടുക്കുന്ന തിരുവപ്പന മഹോത്സവത്തിന് കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും ബഹറിൻ പ്രവാസി ജനതയുടെ മുഴുവൻ സഹകരണവും അഭ്യർത്ഥിക്കുന്നതായി ബഹറിൻ ശ്രീ മുത്തപ്പൻ സേവാസംഘം ഭാരവാഹികൾ അറിയിച്ചു
പരിപാടിയിൽ സ്റ്റാർ വിഷൻ മീഡിയ എംഡി സേതുരാജ് കടയ്ക്കൽ
ജനറൽ കൺവീനർ സതീഷ് മുതലിൽ
സംസാരിച്ചു. അരുൺകുമാർ ട്രഷറർ ശ്രീജിത്ത് ട്രസ്റ്റ് അംഗം മോഹൻദാസ് എന്നിവർ പങ്കെടുത്തു .
ജോയിൻ സെക്രട്ടറി സൂരജ് നമ്പ്യാർ സ്വാഗതവും ആശംസിച്ച പരിപാടിയിൽ പ്രസിഡൻറ് സുനേ ഷ് സാസ്കോ അധ്യക്ഷതയും വഹിച്ചു