മനാമ: ബഹ്റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമായ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്.
തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.