തിരുവനന്തപുരം : മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് ഹിന്ദുത്വ വർഗീയവാദികളാൽ തകർക്കപ്പെട്ടു. അവിടം കേന്ദ്രമാക്കി പിന്നെയും വർഗീയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാർമ്മികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി നിയനം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവയ്ക്കുന്നതാണ് പൗരത്വഭേദഗതി. കേരളത്തിൽ അത് നടപ്പാക്കില്ലെന്ന് നേരത്തെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാരവും പൗരോഹിത്യവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Trending
- ബഹ്റൈനില്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് നടത്തി
- 52,000 ദിനാറിന്റെ വാറ്റ് വെട്ടിപ്പ്: ബിസിനസ് ഉടമയ്ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള നീക്കവുമായി ബഹ്റൈന്‍
- സംരംഭകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ വീക്കെന്‍ഡ് സമാപിച്ചു
- കൊയിലാണ്ടിക്കൂട്ടം ഓണസംഗമം
- അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
- ജിറ്റെക്സ് ഗ്ലോബല്‍ 2025ലേക്ക് ഡിജിറ്റല്‍ പ്രൊജക്ടുകളുമായി ഐ.ജി.എ.
- ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പടെ പത്ത് പ്രതികൾ, ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു